" ദസ്തയേവ്സ്കിയാണ് കഥ" - കഥയിലെ സ്ഖലിത സംഘര്‍ഷങ്ങല്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന ഒരു ജീവിതത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയായിരുന്നു സുഹൃത്ത് . എഴുതുക എന്നത് തീരെ ബാധ്യതകളില്ലാത്ത ഒരു ക്രഫ്ടായി മാറിയിരിക്കുന്നു .ഇത് നമ്മെ എക്കാലത്തെയും പോലെ വൈരുദ്ധ്യത്തില്‍ കൊണ്ടു ചെന്നെത്തിക്കുന്നു.
subject (അഥവാ ദാരിദ്ര്യം , വേദന , നിസ്സഹായത,)എങ്ങിനെയാണ് craft- ആയി വിറ്റൊഴിക്കപ്പെടുന്നത് . സാഹിത്യമേഘലയില്‍ തന്‍റെ സുരക്ഷിതത്വം പാലിക്കാന്‍വേണ്ടി മാത്രം ,പുതിയ subject തേടി യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന പ്രമേയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ , സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ചില സത്യങ്ങള്‍ പറയുന്ന അപൂര്‍വ്വം ചില വ്യക്തികളെ നമ്മുടെ സാഹിത്യത്തില്‍ , സിനിമയില്‍ , ചിത്രകലയില്‍ മനുഷ്യരായുള്ളൂ . ഇവര്‍ കാര്യങ്ങളെ മനുഷ്യാവസ്തയില്‍ തന്നെ കണ്ട് ,വായനക്കാരുടെ ,പ്രേക്ഷകന്റെ ഹൃദയങ്ങളിലൂടെ , ഇവരുടെ പ്രാഥമിക ബാധ്യതയെങ്കിലും നിറവേറ്റുന്നു. സമൂഹ മനസ്സിലേയ്ക്ക് കാര്യങ്ങളെ , തന്നിലെ മനുഷ്യത്വം കൊണ്ട്ടും , കലാപരമായും, പിന്നീട് അത് തന്‍റെ ബാധ്യതയാണെന്ന നടുക്കത്തിലെയ്ക്കും തന്‍റെ ചുറ്റിലുമുള്ള മനുഷ്യരെ ഉണര്‍ത്തുകയും ചെയ്യുന്നു.
എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു സാഹിത്യകാരന്മാര്‍ക്ക് എഴുത്ത് മനുഷ്യത്വപരമായ ബാധ്യതയെക്കള്‍ ഒരു craft- ആയി പരിണമിക്കുകയാണ് പലപ്പോഴും . പട്ടിണിക്കാര്‍ ,രോഗ ബാധിതര്‍ ,ദുരന്തങ്ങളുടെ കോളനികള്‍ ,പ്രവാസികള്‍ , പീഡനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇവര്‍ കമ്പോളവതകരിച്ചും ,വായനക്കാരും ,ചര്‍ച്ചകളും , റോയല്‍ട്ടിയും, അവാര്‍ഡുകളുമായി സുരക്ഷിതമായി മുന്നേറുകയും ചെയ്യുന്നു.
സ്വന്തം ഭൌതിക സുരക്ഷിതത്വത്തില്‍ നിന്ന് കൊണ്ട്ട് അനായാസമായി മാനസിക സംഘര്‍ഷം അനുഭവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു .അങ്ങനെ പണം ,പ്രശസ്തി , നായകത്വം ,ആദരവ് ,എന്നിവ ഉയര്‍ത്തിപ്പിടിക്കാനുള്ള ആയുധമോ ഉപാധിയോആയി മാറുന്നു എഴുത്ത് .
റോയല്‍റ്റി വാങ്ങുന്ന ഏത് എഴുത്തുകാരനാണ് വേവുന്ന മനുഷ്യന്റെ അവസാന ശ്വാസമെങ്കിലും നിലനിര്‍ത്താന്‍ ഒരു ചില്ലി കാശെങ്കിലും അവന്റെ ചിരട്ടയില്‍ ഇട്ടു കൊടുക്കുന്നത്.
കൃതി നമ്മില്‍ ചലനമുണ്ടാക്കുന്നുവെങ്കില്‍ അവ വിഷയത്തിന്‍റെ തീവ്രത കൂടി ഉള്‍കൊള്ളുന്നുണ്ട് . അതിനു പകരം എഴുത്തുകാരന്‍ subject -നെക്കാള്‍ മുകളിലേയ്ക്ക് കടന്നു , അതൊരു ലാവണ്യ വസ്തുവായി വാഴ്ത്തപ്പെടുകയും ,പ്രമേയത്തിന്റെ തീവ്രത ക്രമേണ ചോര്‍ന്നു പോവുകയും ,മനുഷ്യരെ അവരുടെ സാമുഹ്യ വിതാനത്തില്‍ നിന്ന് , പകരം അവന്റെ യഥാര്‍ത്യത്തെ കാലിക്കോ ബൈന്റില്‍ അടക്കം ചെയ്തു ,ശീതീകരിക്കപ്പെട്ട മുറിയിലെ ഷോകേസില്‍ ,സ്റെഫ്ഫു ചെയ്തു കുടിയിര്തുകയും , കല വെളിപാടിന്റെ സൌന്ദര്യ ശാസ്ത്രമായി കൊണ്ടാടുകയും ചെയ്യുന്ന ഈ വൈരുധ്മാണ് നമ്മുടെ സാഹിത്യത്തില്‍ ഇന്നും നില നില്‍ക്കുന്നത് .
സാമൂഹിക ജീവിതത്തിന്റെ ഞരമ്പാണ് ഭാഷ .
ജീവിതാവബോധമോ ആത്മബോധമോ വീണ്ടെടുക്കാന്‍ സഹായിക്കാത്ത ഒരു കലയും മൂല്യവത്തയിരിക്കില്ല.
തുടരും ........
No comments:
Post a Comment